Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Zoological Park

പു​ത്തൂ​ര്‍ സു​വോ​ള​ജി​ക്ക​ല്‍ പാ​ര്‍​ക്ക് ശ​നി​യാ​ഴ്ച എ​ല്ലാ​വ​ർ​ക്കു​മാ​യി തു​റ​ക്കും

പു​ത്തൂ​ർ: തൃ​ശൂ​ർ സു​വോ​ള​ജി​ക്ക​ല്‍ പാ​ര്‍​ക്ക് ശ​നി​യാ​ഴ്ച പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്നു റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ന്‍. പു​ത്തൂ​ര്‍ സു​വോ​ള​ജി​ക്ക​ല്‍ പാ​ര്‍​ക്ക് അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ ബ്ലോ​ക്കി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് വ​നം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ, റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ൻ, മ​റ്റു മ​ന്ത്രി​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രി​ക്കും പാ​ര്‍​ക്കി​ലേ​ക്കു പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​ദ്യ​സ​ന്ദ​ര്‍​ശ​നം.

14 ആ​വാ​സ ഇ​ട​ങ്ങ​ളി​ലേ​ക്കാ​ണ് വി​വി​ധ മൃ​ഗ​ങ്ങ​ള്‍ എ​ത്തി​യ​ത്. തൃ​ശൂ​ര്‍ മൃ​ഗ​ശാ​ല​യി​ലെ മാ​നു​ക​ള്‍, ക​ടു​വ, കാ​ട്ടു​പോ​ത്ത്, ചീ​ങ്ക​ണ്ണി​ക​ള്‍, സിം​ഹ​വാ​ല​ന്‍ കു​ര​ങ്ങു​ക​ള്‍ ഉ​ള്‍​പ്പെ​ടെ 330 മൃ​ഗ​ങ്ങ​ളെ സു​വോ​ള​ജി​ക്ക​ല്‍ പാ​ര്‍​ക്കി​ലേ​ക്കു മാ​റ്റി.

ജി​റാ​ഫ് ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ദേ​ശ​മൃ​ഗ​ങ്ങ​ളെ കൊ​ണ്ടു​വ​രു​ന്ന​തി​ലേ​ക്കു നാ​ലു കോ​ടി രൂ​പ അ​ഡ്വാ​ന്‍​സ് ന​ല്‍​കി​യ​താ​യും മ​ന്ത്രി പ​റ​ഞ്ഞു. സു​വോ​ള​ജി​ക്ക​ല്‍ പാ​ര്‍​ക്കി​ലെ​ത്തു​ന്ന​വ​ര്‍​ക്കു ഭ​ക്ഷ​ണ​വും വെ​ള്ള​വും ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ക​ഫ​റ്റീ​രി​യ​യും നാ​ലു ഫു​ഡ് കി​യോ​സ്‌​കു​ക​ളും ടോ​യ്‌​ല​റ്റ് ബ്ലോ​ക്കു​ക​ളും സ​ജ്ജ​മാ​യി.

പെ​റ്റിം​ഗ് സൂ 2026 ​മാ​ര്‍​ച്ചി​ല്‍ പ​ണി​തു​ട​ങ്ങി മൂ​ന്നു​മാ​സം​കൊ​ണ്ട് പൂ​ര്‍​ത്തീ​ക​രി​ക്കും. രാ​വി​ലെ ഒ​ന്പ​ത് മു​ത​ല്‍ വൈ​കി​ട്ട് അ​ഞ്ച് വ​രെ​യാ​യി​രി​ക്കും സു​വോ​ള​ജി​ക്ക​ല്‍ പാ​ര്‍​ക്കി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം. മ​റ്റു മൃ​ഗ​ശാ​ല​ക​ളി​ലെ​പ്പോ​ലെ ത​ന്നെ തി​ങ്ക​ളാ​ഴ്ച​ക​ളി​ല്‍ സു​വോ​ള​ജി​ക്ക​ല്‍ പാ​ര്‍​ക്കി​നും അ​വ​ധി​യാ​യി​രി​ക്കും.

ഹൈ​പ​വ​ര്‍ ക​മ്മി​റ്റി യോ​ഗം​ചേ​ര്‍​ന്ന് പ്ര​വേ​ശ​ന ടി​ക്ക​റ്റ് നി​ര​ക്കു​ക​ള്‍ തീ​രു​മാ​നി​ച്ച​താ​യും മ​ന്ത്രി പ​റ​ഞ്ഞു. മു​തി​ര്‍​ന്ന​വ​ര്‍​ക്കു 100 രൂ​പ​യും അ​ഞ്ചു​മു​ത​ല്‍ 12 വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ള്‍​ക്കു 30 രൂ​പ​യും മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്കു 50 രൂ​പ​യു​മാ​ണ് നി​ര​ക്ക്.

ഭി​ന്ന​ശേ​ഷി​യു​ള്ള വ്യ​ക്തി​ക​ള്‍​ക്കു പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കും. ഹെ​ഡ്മാ​സ്റ്റ​റു​ടെ​യോ പ്രി​ന്‍​സി​പ്പ​ലി​ന്‍റെ​യോ അ​നു​മ​തി​യോ​ടെ സ്‌​കൂ​ള്‍ യൂ​ണി​ഫോ​മി​ല്‍ ഗ്രൂ​പ്പാ​യി വ​രു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഇ​ള​വു​ക​ളോ​ടെ​യു​ള്ള പാ​ക്കേ​ജു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

കി​ൻ​ഡ​ർ ഗാ​ര്‍​ഡ​ന്‍, എ​ല്‍​കെ​ജി, യു​കെ​ജി മു​ത​ല്‍ നാ​ലാം ക്ലാ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ള്‍​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കും. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ പാ​ര്‍​ക്കിം​ഗി​നാ​യി 25 രൂ​പ​യും ഓ​ട്ടോ​റി​ക്ഷ​ക​ള്‍​ക്ക് 30 രൂ​പ​യും കാ​ര്‍ അ​ല്ലെ​ങ്കി​ല്‍ ജീ​പ്പ് എ​ന്നി​വ​യ്ക്കു 100 രൂ​പ​യും 32 സീ​റ്റു​ക​ള്‍​വ​രെ​യു​ള്ള വാ​ന്‍ അ​ല്ലെ​ങ്കി​ല്‍ ടെ​മ്പോ അ​ല്ലെ​ങ്കി​ല്‍ മി​നി ബ​സ് എ​ന്നി​വ​യ്ക്ക് 175 രൂ​പ​യും ബ​സു​ക​ള്‍​ക്ക് 250 രൂ​പ​യും പാ​ര്‍​ക്കിം​ഗ് ഫീ​സാ​യി ന​ല്‍​ക​ണം.

സ്റ്റി​ല്‍ കാ​മ​റ​യ്ക്ക് 350 രൂ​പ​യും വീ​ഡി​യോ കാ​മ​റ​യ്ക്ക് 750 രൂ​പ​യും ക്ലോ​ക്ക് റൂ​മി​ന് 25 രൂ​പ​യു​മാ​ണ് ടി​ക്ക​റ്റ് നി​ര​ക്കാ​യി നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. സു​വോ​ള​ജി​ക്ക​ല്‍ പാ​ര്‍​ക്ക് ചു​റ്റി​ക്കാ​ണു​ന്ന​തി​നാ​യി കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ര​ണ്ട് നോ​ണ്‍ എ​സി ഇ​ല​ക്ട്രി​ക് ബ​സു​ക​ള്‍ സ​ജ്ജ​മാ​യ​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

ഈ ​ബ​സു​ക​ളി​ല്‍ മു​തി​ര്‍​ന്ന​വ​ര്‍​ക്ക് 50 രൂ​പ​യും അ​ഞ്ചു മു​ത​ല്‍ 12 വ​യ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ള്‍​ക്ക് 25 രൂ​പ​യു​മാ​യി​രി​ക്കും ടി​ക്ക​റ്റ് നി​ര​ക്കെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. സു​വോ​ള​ജി​ക്ക​ല്‍ പാ​ര്‍​ക്കി​ന്‍റെ ന​ട​ത്തി​പ്പി​നാ​യി അ​ഡ്വൈ​സ​റി ക​മ്മി​റ്റി​യും എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യും ഗ​വേ​ണിം​ഗ് ബോ​ഡി​യും ഉ​ള്‍​പ്പ​ടെ​യു​ള്ള ഒ​രു സൊ​സൈ​റ്റി ആ​യി​രി​ക്കും പ്ര​വ​ര്‍​ത്തി​ക്കു​ക.

സൊ​സൈ​റ്റി​യി​ല്‍ രാ​ഷ്ട്രീ​യ​പ​ര​മാ​യ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ണ്ടാ​കി​ല്ല. വ​കു​പ്പു​മ​ന്ത്രി അ​ധ്യ​ക്ഷ​നാ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു ചു​മ​ത​ല ന​ല്‍​കി​ക്കൊ​ണ്ടാ​യി​രി​ക്കും സൊ​സൈ​റ്റി​യു​ടെ രൂ​പ​ക​ല്പ​ന​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഒ​ല്ലൂ​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​വി​ദ്യ രാ​ജേ​ഷ്, സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ കെ.​ജെ. വ​ര്‍​ഗീ​സ്, പു​ത്തൂ​ര്‍ സു​വോ​ള​ജി​ക്ക​ല്‍ പാ​ര്‍​ക്ക് ഡ​യ​റ​ക്ട​ര്‍ ബി.​എ​ന്‍. നാ​ഗ​രാ​ജ് എ​ന്നി​വ​രും വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Kerala

പു​ത്തൂ​ർ സു​വോ​ള​ജി​ക്ക​ൽ പാ​​​ർ​​​ക്ക് നാ​​​ടി​​​നു സ​​​മ​​​ർ​​​പ്പി​​​ച്ചു

തൃ​​​ശൂ​​​ർ: എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​നു തു​​​ട​​​ർ​​​ഭ​​​ര​​​ണം ജ​​​ന​​​ങ്ങ​​​ൾ സ​​​മ്മാ​​​നി​​​ച്ച​​​തു​​​കൊ​​​ണ്ടു മാ​​​ത്ര​​​മാ​​​ണു പു​​​ത്തൂ​​​ർ സു​​​വോ​​​ള​​​ജി​​​ക്ക​​​ൽ പാ​​​ർ​​​ക്ക് യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​യ​​​തെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.

നാ​​​ലു പ​​​തി​​​റ്റാ​​​ണ്ടി​​​ന്‍റെ കാ​​​ത്തി​​​രി​​​പ്പി​​​നാ​​​ണു വി​​​രാ​​​മ​​​മാ​​​യ​​​ത്. തൃ​​​ശൂ​​​ർ​​​നി​​​വാ​​​സി​​​ക​​​ളു​​​ടെ ദീ​​​ർ​​​ഘ​​​കാ​​​ല​​​ത്തെ സ്വ​​​പ്ന​​​മാ​​​ണ്. എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും സ​​​ന്തോ​​​ഷ​​​ത്തി​​​ൽ പ​​​ങ്കു​​​ചേ​​​രു​​​ന്നെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. പു​​​ത്തൂ​​​ർ സു​​​വോ​​​ള​​​ജി​​​ക്ക​​​ൽ പാ​​​ർ​​​ക്കി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

1995ൽ 124 ​​​ഹെ​​​ക്ട​​​ർ വ​​​ന​​​ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ത്തു. 2013ൽ ​​​മാ​​​സ്റ്റ​​​ർ പ്ലാ​​​ൻ ത​​​യാ​​​റാ​​​ക്കി. 2016ൽ ​​​ആ​​​ദ്യ എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ൾ പാ​​​ർ​​​ക്കി​​​നു പ​​​ണം അ​​​നു​​​വ​​​ദി​​​ച്ചു.
2018ൽ ​​​പാ​​​രി​​​സ്ഥി​​​തി​​​ക അ​​​നു​​​മ​​​തി ല​​​ഭി​​​ച്ചു.

കോ​​​വി​​​ഡും പ്ര​​​ള​​​യ​​​വും കാ​​​ര​​​ണം പ​​​ദ്ധ​​​തി വൈ​​​കി​​​യെ​​​ങ്കി​​​ലും 2025ൽ ​​​യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞു. പാ​​​ർ​​​ക്കി​​​നു​​​വേ​​​ണ്ടി വൃ​​​ക്ഷ​​​ങ്ങ​​​ൾ മു​​​റി​​​ച്ച​​​തി​​​നു​​​പ​​​ക​​​ര​​​മാ​​​യി 25,000 മു​​​ള​​​ക​​​ളും 30,000 വൃ​​​ക്ഷ​​​ങ്ങ​​​ളും ന​​​ട്ടു​​​പി​​​ടി​​​പ്പി​​​ച്ചു.പ്ര​​​കൃ​​​തി​​​ക്കി​​​ണ​​​ങ്ങു​​​ന്ന സു​​​സ്ഥി​​​ര​​​വി​​​ക​​​സ​​​ന​​​മാ​​​ണ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​ല​​​പാ​​​ടെന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

വ​​​നം​​​മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ അ​​​ധ്യ​​​ക്ഷ​​​നാ​​​യി. റ​​​വ​​​ന്യു മ​​​ന്ത്രി കെ. ​​​രാ​​​ജ​​​ൻ, ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ, മ​​​ന്ത്രി​​​മാ​​​രാ​​​യ ഡോ.​​​ആ​​​ർ. ബി​​​ന്ദു, റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ൻ, കെ. ​​​കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി, മേ​​​യ​​​ർ എം.​​​കെ. വ​​​ർ​​​ഗീ​​​സ്, ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​എ​​​സ്. പ്രി​​​ൻ​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Kerala

തൃ​ശൂ​ര്‍ സു​വോ​ള​ജി​ക്ക​ല്‍ പാ​ര്‍​ക്ക് ഉ​ദ്ഘാ​ട​നം ഇ​ന്ന്

തൃ​​​ശൂ​​​ർ: ഏ​​​ഷ്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ര​​​ണ്ടാ​​​മ​​​ത്തേ​​​തും ഇ​​​ന്ത്യ​​​യി​​​ലെ ആ​​​ദ്യ​​​ത്തെ ഡി​​​സൈ​​​ന​​​ര്‍ സൂ​​​വു​​​മാ​​​യ തൃ​​​ശൂ​​​ര്‍ സു​​​വോ​​​ള​​​ജി​​​ക്ക​​​ല്‍ പാ​​​ര്‍​ക്ക് ഉ​​​ദ്ഘാ​​​ട​​​നം പു​​​ത്തൂ​​​രി​​​ൽ ഇ​​​ന്നു വൈ​​​കു​​ന്നേ​​രം നാ​​​ലി​​​നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ നി​​​ർ​​​വ​​​ഹി​​​ക്കും. വ​​​നം മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ന്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

സു​​​വോ​​​ള​​​ജി​​​ക്ക​​​ല്‍ പാ​​​ര്‍​ക്കി​​​ലെ ബ​​​യോ​​​ഡൈ​​​വേ​​​ഴ്‌​​​സി​​​റ്റി റി​​​പ്പോ​​​ര്‍​ട്ട് പ്ര​​​കാ​​​ശ​​​നം മ​​​ന്ത്രി കെ.​​​എ​​​ന്‍. ബാ​​​ല​​​ഗോ​​​പാ​​​ല്‍ നി​​​ര്‍​വ​​​ഹി​​​ക്കും. സു​​​വോ​​​ള​​​ജി​​​ക്ക​​​ല്‍ പാ​​​ര്‍​ക്ക് സ്റ്റാ​​​ന്പ് പ്ര​​​കാ​​​ശ​​​നം മ​​​ന്ത്രി ആ​​​ര്‍. ബി​​​ന്ദു നി​​​ര്‍​വ​​​ഹി​​​ക്കും. പാ​​​ര്‍​ക്ക് സ്‌​​​പെ​​​ഷ​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍ കെ.​​​ജെ. വ​​​ര്‍​ഗീ​​​സ് റി​​​പ്പോ​​​ര്‍​ട്ട് അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. മ​​​ന്ത്രി കെ. ​​​രാ​​​ജ​​​ന്‍ സ്വാ​​​ഗ​​​തം പ​​​റ‍​യും.

കേ​​​ന്ദ്ര​​​മ​​​ന്ത്രി സു​​​രേ​​​ഷ് ഗോ​​​പി, സം​​​സ്ഥാ​​​ന​​​മ​​​ന്ത്രി​​​മാ​​​രാ​​​യ ജെ. ​​​ചി​​​ഞ്ചു​​​റാ​​​ണി, റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ന്‍, കെ. ​​​കൃ​​​ഷ്ണ​​​ന്‍​കു​​​ട്ടി, കെ.​​​ബി. ഗ​​​ണേ​​​ഷ്‌​​​കു​​​മാ​​​ര്‍, രാ​​​മ​​​ച​​​ന്ദ്ര​​​ന്‍ ക​​​ട​​​ന്ന​​​പ്പ​​​ള്ളി, അ​​​ഡ്വ. പി.​​​എ. മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ്, മേ​​​യ​​​ര്‍ എം.​​​കെ. വ​​​ര്‍​ഗീ​​​സ്, ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​എ​​​സ്. പ്രി​​​ന്‍​സ്, എം​​​പി​​​മാ​​​ര്‍, എം​​​എ​​​ല്‍​എ​​​മാ​​​ര്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളും ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍ അ​​​ര്‍​ജു​​​ന്‍ പാ​​​ണ്ഡ്യ​​​ന്‍, അ​​​ഡീ​​​ഷ​​​ണ​​​ല്‍ പ്രി​​​ന്‍​സി​​​പ്പ​​​ല്‍ ചീ​​​ഫ് ഫോ​​​റ​​​സ്റ്റ് ക​​​ണ്‍​സ​​​ര്‍​വേ​​​റ്റ​​​ര്‍ (എ​​​ഫ്ബി ആ​​​ൻ​​​ഡ് എ) ​​​ഡോ. പി. ​​​പു​​​ക​​​ഴേ​​​ന്തി, അ​​​ഡീ​​​ഷ​​​ണ​​​ല്‍ പ്രി​​​ന്‍​സി​​​പ്പ​​​ല്‍ ചീ​​​ഫ് ഫോ​​​റ​​​സ്റ്റ് ക​​​ണ്‍​സ​​​ര്‍​വേ​​​റ്റ​​​ര്‍ (ഫോ​​​റ​​​സ്റ്റ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്) ഡോ. ​​​എ​​​ല്‍. ച​​​ന്ദ്ര​​​ശേ​​​ഖ​​​ര്‍, ചീ​​​ഫ് വൈ​​​ല്‍​ഡ് ലൈ​​​ഫ് വാ​​​ര്‍​ഡ​​​ന്‍ ഡോ. ​​​പ്ര​​​മോ​​​ദ് ജി. ​​​കൃ​​​ഷ്ണ​​​ന്‍, ചീ​​​ഫ് ഫോ​​​റ​​​സ്റ്റ് ക​​​ണ്‍​സ​​​ര്‍​വേ​​​റ്റ​​​ര്‍ ഡോ.​​​ആ​​​ര്‍. ആ​​​ട​​​ല​​​ര​​​ശ​​​ന്‍, സു​​​വോ​​​ള​​​ജി​​​ക്ക​​​ല്‍ പാ​​​ര്‍​ക്ക് ഡ​​​യ​​​റ​​​ക്ട​​​ര്‍ ബി.​​​എ​​​ന്‍. നാ​​​ഗ​​​രാ​​​ജ് തു​​​ട​​​ങ്ങി​​​യ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും സാ​​​മൂ​​​ഹി​​​ക​​​രം​​​ഗ​​​ത്തെ പ്ര​​​മു​​​ഖ​​​രും പ​​​ങ്കെ​​​ടു​​​ക്കും. ച​​​ട​​​ങ്ങി​​​നു​​​ശേ​​​ഷം ജ​​​യ​​​രാ​​​ജ് വാ​​​ര്യ​​​ര്‍ ന​​​യി​​​ക്കു​​​ന്ന നി​​​ത്യ​​​ഹ​​​രി​​​ത ഗാ​​​ന​​​സ​​​ന്ധ്യ​​​യു​​​മു​​​ണ്ടാ​​​കും.

Kerala

പു​ത്തൂ​ർ സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്ക് നാ​ളെ നാ​ടി​നു സ​മ​ർ​പ്പി​ക്കും

പു​​​​ത്തൂ​​​​ർ: മു​​​​പ്പ​​​​തു​​​​ വ​​​​ർ​​​​ഷം നീ​​​​ണ്ട കാ​​​​ത്തി​​​​രി​​​​പ്പി​​​​നു വി​​​​രാ​​​​മ​​​​മി​​​​ട്ട് പു​​​​ത്തൂ​​​​ർ സു​​​​വോ​​​​ള​​​​ജി​​​​ക്ക​​​​ൽ പാ​​​​ർ​​​​ക്ക് നാ​​​​ളെ മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ നാ​​​​ടി​​​​നു സ​​​​മ​​​​ർ​​​​പ്പി​​​​ക്കും. ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ സൂ ​​​​ഡി​​​​സൈ​​​​ന​​​​റാ​​​​യ ജോ​​​​ണ്‍ കോ ​​​​രൂ​​​​പ​​​​ക​​​​ല്​​​​പ​​​​ന നി​​​​ർ​​​​വ​​​​ഹി​​​​ച്ച പാ​​​​ർ​​​​ക്ക് വ​​​​നം വ​​​​കു​​​​പ്പി​​​​ന്‍റെ 336 ഏ​​​​ക്ക​​​​ർ സ്ഥ​​​​ല​​​​ത്താ​​​​ണ് കാ​​​​ടി​​​​ന്‍റെ വ​​​​ന്യ​​​​ത ചോ​​​​രാ​​​​തെ 23 ആ​​​​വാ​​​​സ​​​​യി​​​​ട​​​​ങ്ങ​​​​ളാ​​​​യി ഒ​​​​രു​​​​ക്കി​​​​യ​​​​ത്. മാ​​​​നു​​​​ക​​​​ളു​​​​ടെ സ​​​​ഫാ​​​​രി പാ​​​​ർ​​​​ക്ക്, ഹോ​​​​ളോ​​​​ഗ്രാം സൂ, ​​​​പെ​​​​റ്റ് സൂ ​​​​എ​​​​ന്നി​​​​വ ഉ​​​​ട​​​​ൻ തു​​​​റ​​​​ക്കും.


പാ​​​​ർ​​​​ക്കി​​​​ന്‍റെ നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​നാ​​​​യി പ്ലാ​​​​ൻ ​​​​ഫ​​​​ണ്ടി​​​​ൽ​​​​നി​​​​ന്ന് 40 കോ​​​​ടി​​​​യും കി​​​​ഫ്ബി​​​​യി​​​​ൽ​​​​നി​​​​ന്നു ര​​​​ണ്ടാം​​​​ഘ​​​​ട്ട​​​​ത്തി​​​​ന് 122 കോ​​​​ടി​​​​യും മൂ​​​​ന്നാം​​​​ഘ​​​​ട്ട​​​​ത്തി​​​​ന് 208.5 കോ​​​​ടി​​​​യു​​​​മ​​​​ട​​​​ക്കം 370.5 കോ​​​​ടി​​​​യാ​​​​ണ് അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത്. ആ​​​​ഫ്രി​​​​ക്ക​​​​ൻ സു​​​​ളു ലാ​​​​ൻ​​​​ഡ് സോ​​​​ണ്‍, ക​​​​ൻ​​​​ഹ സോ​​​​ണ്‍, സൈ​​​​ല​​​​ന്‍റ് വാ​​​​ലി സോ​​​​ണ്‍, ഇ​​​​ര​​​​വി​​​​പു​​​​രം സോ​​​​ണ്‍ തു​​​​ട​​​​ങ്ങി ഓ​​​​രോ ഇ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും അ​​​​നു​​​​യോ​​​​ജ്യ​​​​മാ​​​​യ ആ​​​​വാ​​​​സ​​​​വ്യ​​​​വ​​​​സ്ഥ​​​​ക​​​​ളാ​​​​ണ് ഒ​​​​രു​​​​ക്കി​​​​യ​​​​ത്.


തൃ​​​​ശൂ​​​​ർ മൃ​​​​ഗ​​​​ശാ​​​​ല​​​​യി​​​​ൽ​​​​നി​​​​ന്നു പ​​​​ക്ഷി​​​​മൃ​​​​ഗാ​​​​ദി​​​​ക​​​​ളെ സു​​​​വോ​​​​ള​​​​ജി​​​​ക്ക​​​​ൽ പാ​​​​ർ​​​​ക്കി​​​​ലേ​​​​ക്കു മാ​​​​റ്റു​​​​ന്ന​​​​ത് അ​​​​വ​​​​സാ​​​​ന​​​​ ഘ​​​​ട്ട​​​​ത്തി​​​​ലാ​​​​ണ്. ത​​​​മി​​​​ഴ്നാ​​​​ട്-​​​​ക​​​​ർ​​​​ണാ​​​​ട​​​​ക എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു വെ​​​​ള്ള​​​​ക്ക​​​​ടു​​​​വ, മ​​​​ഞ്ഞ അ​​​​ന​​​​ക്കോ​​​​ണ്ട എ​​​​ന്നി​​​​വ​​​​യെ എ​​​​ത്തി​​​​ക്കാ​​​​ൻ ന​​​​ട​​​​പ​​​​ടി തു​​​​ട​​​​ങ്ങി. വി​​​​ദേ​​​​ശ​​​​ത്തു​​​​നി​​​​ന്നു പ​​​​ച്ച അ​​​​ന​​​​ക്കോ​​​​ണ്ട, ജി​​​​റാ​​​​ഫ്, സീ​​​​ബ്ര എ​​​​ന്നി​​​​വ​​​​യെ​​​​യും എ​​​​ത്തി​​​​ക്കും. നാ​​​​ല​​​​ര കി​​​​ലോ​​​​മീറ്ററോ​​​​ളം ചു​​​​റ്റി​​​​ക്ക​​​​റ​​​​ങ്ങി കാ​​​​ണാ​​​​നു​​​​ള്ള കാ​​​​ഴ്ച​​​​ക​​​​ളാ​​​​ണു പാ​​​​ർ​​​​ക്കി​​​​ലു​​​​ള്ള​​​​ത്. അ​​​​ഞ്ചു കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ ക​​​​ഫ​​​​റ്റീ​​​​രി​​​​യ​​​​ക​​​​ളും ഒ​​​​രു​​​​ക്കി. 15 ല​​​​ക്ഷം ലി​​​​റ്റ​​​​ർ വെ​​​​ള്ളം ഉ​​​​ൾ​​​​ക്കൊ​​​​ള്ളാ​​​​വു​​​​ന്ന ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​വു​​​​മു​​​​ണ്ട്. പ്ര​​​​തി​​​​ദി​​​​നം ഏ​​​​ഴു​ ല​​​​ക്ഷം ലി​​​​റ്റ​​​​ർ വെ​​​​ള്ളം ആ​​​​വ​​​​ശ്യ​​​​മാ​​​​ണ്.


500 കെ​​​​വി സ​​​​ബ് സ്റ്റേ​​​​ഷ​​​​നു പു​​​​റ​​​​മെ സോ​​​​ളാ​​​​ർ സം​​​​വി​​​​ധാ​​​​ന​​​​വും വൈ​​​​ദ്യു​​​​തി​​​​ക്കാ​​​​യി ഒ​​​​രു​​​​ക്കി. ഉ​​​​ദ്ഘാ​​​​ട​​​​ന​​​​ത്തി​​​​ന് പി​​​​റ്റേ​​​​ന്നു​​​​മു​​​​ത​​​​ൽ പാ​​​​ർ​​​​ക്കി​​​​ലേ​​​​ക്കു പ്ര​​​​വേ​​​​ശ​​​​നം അ​​​​നു​​​​വ​​​​ദി​​​​ക്കും. ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കാ​​​​ണു പ്ര​​​​വേ​​​​ശ​​​​നം. ഓ​​​​ണ്‍​ലൈ​​​​നാ​​​​യി ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യ​​​​ണം. ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ പൊ​​​​തു​​​​ജ​​​​ന​​​​ത്തി​​​​നു പ്ര​​​​വേ​​​​ശ​​​​നം അ​​​​നു​​​​വ​​​​ദി​​​​ക്കും. തൃ​​​​ശൂ​​​​രി​​​​ൽ​​​​നി​​​​ന്നു സു​​​​വോ​​​​ള​​​​ജി​​​​ക്ക​​​​ൽ പാ​​​​ർ​​​​ക്കി​​​​ലേ​​​​ക്ക് കെ ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി​​​​യു​​​​ടെ ഡ​​​​ബി​​​​ൾ ഡ​​​​ക്ക​​​​ർ ബ​​​​സ് ജ​​​​നു​​​​വ​​​​രി മു​​​​ത​​​​ൽ സ​​​​ർ​​​​വീ​​​​സ് ആ​​​​രം​​​​ഭി​​​​ക്കും. ഒ​​​​രു​​​​വ​​​​ർ​​​​ഷം 50 ല​​​​ക്ഷം​​​​ പേ​​​​ർ സു​​​​വോ​​​​ള​​​​ജി​​​​ക്ക​​​​ൽ പാ​​​​ർ​​​​ക്കി​​​​ലെ​​​​ത്തു​​​​മെ​​​​ന്നാ​​​​ണു പ്ര​​​​തീ​​​​ക്ഷ.

Kerala

സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്ക്: പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​തെ മ​ന്ത്രി കെ. ​രാ​ജ​ൻ

തൃ​​​ശൂ​​​ർ: പി​​​എം ശ്രീ ​​​വി​​​വാ​​​ദം കൊ​​​ഴു​​​ക്കു​​​ന്ന​​​തി​​​നി​​​ടെ, തൃ​​​ശൂ​​​ർ സു​​​വോ​​​ള​​​ജി​​​ക്ക​​​ൽ പാ​​​ർ​​​ക്ക് ഉ​​​ദ്ഘാ​​​ട​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു വി​​​ളി​​​ച്ചു​​​ചേ​​​ർ​​​ത്ത പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ​​​നി​​​ന്നു വി​​​ട്ടു​​​നി​​​ന്നു മ​​​ന്ത്രി കെ. ​​​രാ​​​ജ​​​ൻ.


ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്നി​​​നാ​​​ണ് പു​​​ത്തൂ​​​രി​​​ലെ പാ​​​ർ​​​ക്ക് അ​​​ങ്ക​​​ണ​​​ത്തി​​​ൽ മ​​​ന്ത്രി പ​​​ത്ര​​​സ​​​മ്മേ​​​ള​​​നം വി​​​ളി​​​ച്ചു​​​ചേ​​​ർ​​​ത്തി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ ഒ​​​ന്ന​​​ര മ​​​ണി​​​ക്കൂ​​​റി​​​നു​​​ശേ​​​ഷം മ​​​ന്ത്രി എ​​​ത്താ​​​ൻ വൈ​​​കു​​​മെ​​​ന്ന​​​റി​​​യി​​​ച്ച് പാ​​​ർ​​​ക്കി​​​ന്‍റെ സ്പെ​​​ഷ​​​ൽ ഓ​​​ഫീ​​​സ​​​ർ കെ.​​​ജെ. വ​​​ർ​​​ഗീ​​​സ് ഉ​​​ദ്ഘാ​​​ട​​​ന​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. പി​​​ന്നീ​​​ട് മ​​​ന്ത്രി എ​​​ത്തി​​​യ​​​തു​​​മി​​​ല്ല.

ഇ​​​തേ​​​സ​​​മ​​​യം, മ​​​ന്ത്രി കെ. ​​​രാ​​​ജ​​​ൻ സി​​​പി​​​ഐ ജി​​​ല്ലാ ഓ​​​ഫീ​​​സി​​​ൽ ഓ​​​ൺ​​​ലൈ​​​നി​​​ലൂ​​​ടെ നി​​​ർ​​​ണാ​​​യ​​​ക സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

പി​​​എം ശ്രീ ​​​വി​​​വാ​​​ദ​​​ത്തെ​​ത്തു​​​ട​​​ർ​​​ന്നു​​​ള്ള മു​​​ന്ന​​​ണി മ​​​ര്യാ​​​ദ​​​ക​​​ളും പാ​​​ർ​​​ട്ടി നി​​​ല​​​പാ​​​ടു​​​ക​​​ളും ച​​​ർ​​​ച്ച​​​യാ​​​കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി​​​യു​​​ടെ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന അ​​​റി​​​യി​​​പ്പും വി​​​ട്ടു​​​നി​​​ൽ​​​ക്ക​​​ലും. വി​​​വാ​​​ദ​​​വും വി​​​ട്ടു​​​നി​​​ൽ​​​ക്ക​​​ലും സു​​​വോ​​​ള​​​ജി​​​ക്ക​​​ൽ പാ​​​ർ​​​ക്ക് ഉ​​​ദ്ഘാ​​​ട​​​ന​​​ത്തെ​​​യും ബാ​​​ധി​​​ക്കു​​​മോ​​​യെ​​​ന്നും ആ​​​ശ​​​ങ്ക​​​യു​​​ണ്ട്.

Latest News

Corehub Up